അടുത്തിടെയായി ലുക്ക് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരമാണ് ലക്നൗ ജയന്റ്സിന്റെ സ്പിന്നർ അമിത് മിശ്ര. താരത്തിന് മോഹൻലാലുമായി സാമ്യമുണ്ടെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. അമിത് മിശ്രയുടെ പരിശീലന ചിത്രം ലക്നൗ സൂപ്പര്‍ ജയന്റ്സ് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ആരാധകരുടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. താടിയൊക്കെ വച്ച് പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ടതോടെയാണ് ക്രിക്കറ്റ് പ്രേമികളും സിനിമാ പ്രേമികളും ഇത് ലാലേട്ടനല്ലേ എന്ന സംശയം പ്രകടിപ്പിച്ചത്. ഇതോടെ മിശ്രയുടെ ചിത്രം ഇന്ത്യമൊത്തം വൈറലായി.
താടി വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ചിത്രവും ചേർത്ത് വെച്ചാണ് ലുക്കിലുള്ള സാമ്യം ആരാധകർ പങ്കുവെച്ചത്. ഇതോടെ ലക്നൗവിന്റെ കമന്റ് ബോക്സ് നിറയെ മോഹൻലാൽ എന്ന് പേര് മുഴങ്ങി കേട്ടു. ലാൽ ആരാധകരുടെ പ്രതികരണങ്ങൾ കണ്ടതോടെ ലക്നൗ ജയന്റ്സ് പുതിയ ഒരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
Need to break a partnership? 🧐
"I'm the answer" 😎#LucknowSuperGiants | #LSG | #GazabAndaz | #LSGUnfiltered | #LSGTV | @MishiAmit | @Mohanlal pic.twitter.com/09N7HNFK0W
— Lucknow Super Giants (@LucknowIPL) March 29, 2023
മോഹന്‍ലാല്‍ അഭിനയിച്ച ആറാട്ട് എന്ന സിനിമയിലെ പശ്ചാത്തല സംഗീതമൊക്കെ ചേര്‍ത്ത് അമിത് മിശ്രയുടെ തകർപ്പനൊരു വീഡിയോയാണ് ലക്നൗ ജയന്റ്സ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കൂടി പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഇതോടെ സ്നേഹ പ്രകടനവുമായി മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും രംഗത്തു വന്നു.
Comments