ചണ്ഡീഖണ്ഡ്: പഞ്ചാബ് അതിർത്തികളിൽ ഹെറോയിൻ പിടികൂടി ബിഎസ്എഫ്. അമൃത്സർ ജില്ലയിലെ തരൻ താരൺ പ്രദേശത്ത് നിന്ന് രണ്ട് കിലോ മയക്കുമരുന്നാണ് സേന കണ്ടെടുത്തത്. ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്.
വെള്ളിയാഴ്ച പുലർച്ചെ 6.30-ഓടെ പ്രദേശത്തെ വയലിൽ നിന്ന് സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തി പരിശോധന നടത്തിയപ്പോഴാണ് ലഹരി വസ്തുക്കൾ പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ഇതിൽ മൂന്ന് പാക്കറ്റ് മയക്കുമരുന്നും പാകിസ്താനി കറൻസിയുമാണ് ഉണ്ടായിരുന്നതെന്നും സേന വ്യക്തമാക്കി.
സമാന രീതിയിൽ മറ്റൊരു സംഭവം തരൻ താരൺ ജില്ലയിലെ കാലഷ് ഹവേലി ഗ്രാമത്തിലും ഉണ്ടായി. ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയിൽ ഒരുകിലോ ഹെറോയിൻ കണ്ടെടുത്തു. മുൻപും അതിർത്തി പ്രദേശത്ത് മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ സേന നടത്തിയ സമയോചിതമായ ഇടപെടലുകളാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നത്.
Comments