റാഞ്ചി: ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. സഹീബ് ഗഞ്ചിലെ പട്ടേൽ നഗറിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രത്തിലെ വിഗ്രഹം തകർക്കപ്പെട്ടു. സംഭവത്തിന് പിന്നാലെ മേഖലയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
രാമനവമി ഘോഷയാത്ര മുസ്ലീം മേഖലയിലൂടെ കടന്നുപോയതിനെ ചൊല്ലി പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്ന്യസിച്ചതായി പോലീസ് മേധാവി അറിയിച്ചു. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
സംഭവത്തിനെതിരെ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടറേറ്റ് ഉപരോധിച്ചു. സംഭവത്തിൽ ഒരാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.
Comments