ലോക കേരളസഭ എന്നത് ഏട്ടിലെ പശു; സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന് ​ഗുണമില്ലാത്തതിനു വേണ്ടി ഖജനാവ് കൊള്ളയടിക്കരുത് എന്ന് കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക കേരളസഭ എന്നത് ഏട്ടിലെ പശു; സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന് ​ഗുണമില്ലാത്തതിനു വേണ്ടി ഖജനാവ് കൊള്ളയടിക്കരുത് എന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 06:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്താനൊരുങ്ങുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മന്ത്രിമാർ വിദേശ യാത്ര നടത്താൻ ഒരുങ്ങുന്നത്. ലോക കേരളസഭ എന്നത് ഏട്ടിലെ പശുവാണെന്നും ജനങ്ങൾ വിലക്കയറ്റം കാരണം നെട്ടോട്ടമോടുന്ന സമയത്ത് കേരളത്തിന് യാതൊരു ​ഗുണവുമില്ലാത്തതിനു വേണ്ടി വിദേശയാത്ര നടത്തി ഖജനാവ് കൊള്ളയടിക്കരുത് എന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം വലിയ തോതിൽ കടക്കെണിയിൽ നിൽക്കുമ്പോഴും വിലകയറ്റത്തിന്റെ പേരിൽ ജനങ്ങൾ പൊറുതി മുട്ടുന്ന സന്ദർഭത്തിലും വീണ്ടും വിദേശ സന്ദർശനം നടത്താനുള്ള മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും തീരുമാനം ജനങ്ങൾക്ക് ഇരുട്ടടി നൽകുന്നതാണ്. ലോക കേരളസഭ എന്നു പറയുന്നത് ഒരു ഏട്ടിലെ പശുവാണ്. അതുകൊണ്ട് ഒരു പ്രയോജനവും ഇന്നേവരെ കേരളത്തിന് ഉണ്ടായിട്ടില്ല. ഇത്രയും വർഷമായി ലോക കേരളസഭ നടത്തിയിട്ടും കേരളത്തിലേയ്‌ക്ക് നിക്ഷേപം കൊണ്ടു വരാനോ, കേരളത്തിൽ സംരംഭങ്ങൾ കൊണ്ടു വരാനോ വ്യവസായങ്ങൾ തുടങ്ങുവാനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഒരു നയാ പൈസയുടെ നിക്ഷേപം ഇതിന്റെ പേരിൽ കേരളത്തിലേയ്‌ക്ക് വന്നിട്ടില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ഇതിന്റെ പേരിൽ ധൂർത്തടിച്ച് കളയുന്നത്.

അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും, മന്ത്രിമാരും പരിവാരങ്ങളും സർക്കാർ ഖജനാവിലെ പണം എടുത്ത് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ പൊറുതിമുട്ടുകയാണ് കേരളത്തിൽ. വിലക്കയറ്റം രൂക്ഷമാണ്. നികുതി വർദ്ധനവിന്റെ പേരിൽ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഈ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നത് ജനങ്ങളെ സേവിക്കാനല്ല, ഇവിടെ എന്തെങ്കിലും നേട്ടമുണ്ടാക്കാനുമല്ല. ഖജനാവ് കൊള്ളയടിച്ച് വിദേശയാത്ര നടത്തുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഇടപെടാൻ സർക്കാർ തീരെ ശ്രമിക്കുന്നില്ല- എന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: K Surendrancm pinarayi vijayanloka kerala sabhaForeign trip
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies