തണൽ തേടി പോയാൽ മരണമുറപ്പ്; ഒരു തുള്ളി കറ പറ്റിയാൽ ദേഹം നിറയെ കുമിളകൾ; ‘മരണത്തിന്റെ ആപ്പിൾ’ കായ്ക്കുന്ന കൊലമരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തണൽ തേടി പോയാൽ മരണമുറപ്പ്; ഒരു തുള്ളി കറ പറ്റിയാൽ ദേഹം നിറയെ കുമിളകൾ; ‘മരണത്തിന്റെ ആപ്പിൾ’ കായ്‌ക്കുന്ന കൊലമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 09:35 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ചെറുതും വലുതുമായ അനവധി ഇനം മരങ്ങൾ ഉണ്ട്. മരങ്ങൾ ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. ഒന്ന് ക്ഷീണിച്ചാൽ തണലിൽ ഇരുന്ന് വിശ്രമിക്കാൻ മരത്തെ ആശ്രയിക്കാത്തവർ ആരാണുള്ളത്. ക്ഷീണിക്കുന്നവർക്ക് തണൽ മാത്രമല്ല ചില മരങ്ങൾ ഭക്ഷണവും നൽകാറുണ്ട്. മരങ്ങളിലെ ഫലങ്ങൾ നാം ഭക്ഷിക്കാറുണ്ട്. എന്നാൽ, തണൽ തേടി ചെല്ലുന്നത് ഒരു കൊലമരത്തിന്റെ മുന്നിലേയ്‌ക്ക് ആണെങ്കിലോ. അങ്ങനെയൊരു മരമുണ്ട്. വിശ്രമിക്കാൻ തണൽ തേടി ഈ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് എത്തുന്നവർ ഒന്ന് സൂക്ഷിച്ചേ മതിയാവൂ. തെക്ക്- വടക്ക് അമേരിക്കയിൽ കാണപ്പെടുന്ന ഒരു വൃക്ഷത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ലോകത്തിലെ ഏറ്റവും അപകടകരമായ വൃക്ഷമായി കണക്കാക്കപ്പെടുന്ന മരമാണ് ‘മഞ്ചിനീൽ’. ഇതൊരു ആപ്പിൾ മരം പോലെ കാണപ്പെടുന്നു. മാൻസിനെല്ല എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. ഈ മരത്തിന്റെ ഫലത്തെ ‘മരണത്തിന്റെ ആപ്പിൾ’ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള വൃക്ഷം എന്ന് അറിയപ്പെടുന്ന മഞ്ചിനീൽ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. മഞ്ചിനീൽ മരത്തിന്റെ ഫലം ആപ്പിളിന് സമാനരൂപമുള്ളവയാണ്. പഴം കഴിച്ചാൽ ആദ്യം നല്ല മധുരം അനുഭവപ്പെടും. എന്നാൽ, പതിയെ മുളകിനേക്കാൾ എരിവ് തോന്നി തുടങ്ങും. പഴം കഴിച്ചവരുടെ തൊണ്ട വീർക്കുകയും അവർക്ക് ഭക്ഷണം കഴിക്കാനും ശ്വസനത്തിനും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ, ആന്തരിക അവയവങ്ങളിൽ നിന്ന് രക്തസ്രാവം ആരംഭിക്കുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടും.

പഴത്തിൽ മാത്രമല്ല, മരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിന്റെ കറ ചർമ്മത്തിൽ പറ്റിയാൽ ദേഹത്ത് ശക്തമായ തരത്തിൽ അലർജി ഉണ്ടാകും. പ്രത്യേകിച്ച് മഴകാലത്താണ് മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നതെങ്കിൽ ഇതിലെ കറ ദേഹത്ത് പതിക്കുകയും ചർമ്മത്തിൽ വലിയ കുമളകൾ രൂപപ്പെടുകയും ചെയ്യുന്നു. മഞ്ചിനീൽ മരത്തിന്റെ ഒരു തുള്ളി കറ പോലും വിഷാംശമാണ്. മാത്രമല്ല, മഞ്ചിനീൽ മരം കത്തുമ്പോൾ ഉണ്ടാകുന്ന പുക കണ്ണിനെ ദോഷകരമായി ബാധിക്കും. ഇവ ബുള്ളസ് ഡെർമറ്റൈറ്റിസ്, അക്യൂട്ട് കെരാറ്റോകോൺജങ്ക്റ്റിവിറ്റിസ്, കോർണിയൽ എപ്പിത്തീലിയൽ വൈകല്യങ്ങൾ എന്നിവയ്‌ക്കും കാരണമായേക്കും.

കരീബിയൻ, യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, ബഹാമാസ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് മഞ്ചിനീൽ ധാരളമായി കാണുന്നത്. 49 അടി വരെ ഉയരത്തിൽ ഈ മരം വളരുന്നു. ഇതിന് ചുവപ്പ് കലർന്ന ചാരനിറത്തിലുള്ള പുറംതൊലി, ചെറിയ പച്ചകലർന്ന മഞ്ഞ പൂക്കൾ, തിളങ്ങുന്ന പച്ച ഇലകൾ എന്നിവയാണുള്ളത്. ഇലകൾ വളരെ മൃദുവായിരിക്കും. ആപ്പിളിന് സമാനമായി കാണപ്പെടുന്ന പഴങ്ങൾ മൂക്കുമ്പോൾ പച്ചയോ പച്ചകലർന്ന മഞ്ഞയോ ആയിരിക്കും.

 

Share
Tweet
SendShare

More News from this section

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies