പത്തനംതിട്ട : മഹാദേവർ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ വസിച്ചരുന്ന പ്രാവിൻകൂട്ടത്തിന് അവയുടെ വാസസ്ഥലം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവയ്‌ക്ക് 2 നിലകളുള്ള കൂട് ക്ഷേത്ര സമിതി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഏഴടി പൊക്കമുള്ള കൂടാണ് പ്രവിൻ കൂട്ടത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലും പ്രദിക്ഷണ വഴികളിലും നാലമ്പലത്തിലുമായി പാർത്തിരുന്ന ഇവയ്‌ക്ക് ഇനി കൂട്ടിൽ വസിക്കാം.
ക്ഷേത്രത്തിലെ ആനക്കൊട്ടിലിലായിരുന്നു പ്രാവുകൾ കൂട് കൂട്ടിയിരുന്നത്. ആനക്കൊട്ടിൽ നവീകരിച്ചതോടെ ഇവയുടെ വാസസ്ഥലം നഷ്ടമാവുകയായിരുന്നു. എന്നാൽ പ്രാവുകളെ ക്ഷേത്രത്തിന്റെ ഭാഗമായി കണ്ട ഭരണ സമിതിയാണ് ഇത്തരത്തിൽ മുന്നിട്ടിറങ്ങിയത്. സഹജീവികളോടുള്ള കരുതൽ എന്ന നിലയിൽ ഇവയ്‌ക്ക് കൂടൊരുക്കുകയായിരുന്നുവെന്ന് ഭരണസമിതി അംഗങ്ങൾ സൂചിപ്പിച്ചു. കൂട് നിർമിച്ച് വാസസ്ഥലം നൽകിയത് പോലെ തന്നെ ഇവയ്‌ക്ക് ആവശ്യമായ ധാന്യങ്ങളും വെള്ളവും നൽകി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും ഭരണസമിതി പ്രസിഡന്റ് എം ജി ബിജുകുമാർ പറഞ്ഞു.















