വയനാട് : വയനാട് ചുള്ളിയോട് തൊവരമലയിൽ പെൺകടുവ കൂട്ടിലായി. തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയോടെയാണ് കടുവ കൂട്ടിലായത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിലാണ് മൂന്ന് മാസങ്ങൾക്ക് ശേഷം കടുവ കുടുങ്ങിയിരിക്കുന്നത്. ഏകദേശം ഒന്നര വയസ് പ്രായമുള്ള കടുവയാണ് കൂട്ടിലായിരിക്കുന്നത്. വനമേഖലയോട് ചേർന്ന പ്രദേശത്താണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
കൂട്ടിലായ കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി സർജനെത്തി പരിശോധന നടത്തിയതിന് ശേഷം ഉൾവനത്തിലേക്ക് തുറന്നു വിടാനാണ് വനം വകുപ്പ് പ്രാഥമിക ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളിൽ പലരും കടുവയെ നേരിൽ കണ്ടതിന് പിന്നാലെയായിരുന്നു പ്രദേശത്ത് മൂന്ന് മാസം മുമ്പ് കൂട് സ്ഥാപിച്ചത്.
Comments