എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ പടക്ക വിൽപന നിരോധിച്ച് ഹൈക്കോടതി. വിഷു ലക്ഷ്യമിട്ട് ഓൺലൈനിലൂടെ പടക്ക വിൽപന തകൃതിയായി നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലൈസൻസില്ലാതെയാണ് ഓൺലൈൻ പടക്ക വിൽപനയെന്നും പരാതി സജീവമാണ്.
വിഷയത്തിൽ കർശന നടപടിയെടുക്കാൻ പൊലീസിന് കോടതി ആവശ്യപ്പെട്ടു. വിലക്കുറവും ആകർഷകമായ ഓഫറുകളും നൽകിയായിരുന്നു ഉപഭോക്തക്കളെ ഓൺലൈൻ സെറ്റുകളിലേക്ക് ആകർഷിച്ചത്. പ്രമുഖ ഷോപ്പിങ് ഓൺലൈൻ സൈറ്റുകളടക്കം പടക്ക വിൽപ്പനയുമായി രംഗത്തുണ്ട്.
കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പടക്ക കടകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. സംസ്ഥാനത്തെ പടക്ക ലൈസൻസികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിയമങ്ങൾ പാലിക്കാതെയാണ് ഓൺലൈൻ പടക്ക വിൽപനയെന്ന് ഹരജിക്കാർ ആരോപിച്ചിരുന്നു.
Comments