ഐശ്വര്യവും സമ്പദ് സമൃദ്ധിയും ചൊരിയുന്ന വിഷുക്കൈനീട്ടത്തിന് പിന്നിലെ ഐതിഹ്യം...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐശ്വര്യവും സമ്പദ് സമൃദ്ധിയും ചൊരിയുന്ന വിഷുക്കൈനീട്ടത്തിന് പിന്നിലെ ഐതിഹ്യം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മേടം രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്ന ദിവസമാണ് നാം വിഷുദിനമായി ആഘോഷിക്കുന്നത്. അത് മേടം ഒന്നാം തീയതിയോ ചിലപ്പോൾ രണ്ടാം തീയതിയോ ആകാം. പുതുവർഷാരംഭത്തിൽ കാർഷിക വിഭവങ്ങളൊരുക്കി നിലവിളക്കും കണിക്കൊന്നയും സ്വർണവും ഗ്രന്ഥവുമുൾപ്പെടെ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ വയ്‌ക്കുന്നതാണ് വിഷു ദിനത്തിലെ ആദ്യ ചടങ്ങായ കണിയൊരുക്കൽ.

കണി കണ്ടതിന് ശേഷം വിഷുവിന് വീട്ടിലെ മുതിർന്നവർ നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യ കാലങ്ങളിൽ സ്വർണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നൽകിയിരുന്നത്. വർഷം മുഴുവൻ സമ്പദ് സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്. ഒരു വർഷത്തെ സമൃദ്ധിയുടെ സൂചകമായും ഇതിനെ കാണുന്നവർ ധാരാളമാണ്. കൂടാതെ, പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതിയിൽ കഴിഞ്ഞിരുന്ന സമയത്ത് വിഷുദിനത്തിൽ സ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവർക്കുമായി വീതിച്ചു നൽകിയിരുന്ന പതിവ് ഉണ്ടായിരുന്നു. ഇതാണ് പിൽക്കാലത്ത് വിഷുക്കൈനീട്ടം എന്ന നിലയിൽ ഇന്നത്തെ രീതിയിലേക്ക് മാറിയതെന്നും ചില സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ഇന്ന് കാലം മാറിയപ്പോൽ മുതിർന്നവർ ചെറു പ്രായത്തിലുള്ളവർക്ക് നൽകുന്ന പണമായി കൈനീട്ടം. മുത്തശ്ശനോ, അച്ഛനോ അമ്മാവനോ വീട്ടിലെ മുതിർന്നവരോ മാത്രമാണ് കൈനീട്ടം നൽകുക എന്ന നിലയിലേക്കും കൈനീട്ടം ഒതുങ്ങിയിട്ടുണ്ട്. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വർണവും ചേർത്ത് വേണം വിഷുക്കൈനീട്ടം നൽകാൻ. പണ്ട് കാലത്ത് നാണയമായിരുന്നു കൈനീട്ടമായി നൽകിയിരുന്നത്. ഇന്ന് സൗകര്യപൂർവ്വം നോട്ടിലേക്ക് മാറി. കൈയ്യിൽ കിട്ടിയ നാണയമെടുത്തതിന് ശേഷം സ്വർണവും ധാന്യവും തിരിച്ചു വയ്‌ക്കും. കൊന്നപ്പൂ കണ്ണോട് ചേർത്ത ശേഷം തലയിൽ ചൂടുകയായിരുന്നു പതിവ്. വർഷം വർഷം മുഴുവൻ സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ച് കൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവരാണ് കൈനീട്ടം നൽകുന്നതെങ്കിലും ഇന്ന് മക്കൾ മാതാപിതാക്കൾക്കും മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. കൊടുക്കുന്നവർക്ക് ഐശ്വര്യമുണ്ടാകുമെന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നുമാണ് വിശ്വാസം.

Tags: keralaVishu2023
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies