ന്യൂഡൽഹി : സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി. സിപിഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എം.പി.
സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടതാണ് . എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലുമാണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയ്ക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത് .
കഴിഞ്ഞ രണ്ട് തവണ നടന്ന പൊതുതിരഞ്ഞെടുപ്പിലും 21 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച സീറ്റുനിലയെയും വോട്ടു വിഹിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം. സി പി ഐ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ.
Comments