വിഷു അടുത്ത സാഹചര്യത്തിൽ പടക്കക്കച്ചവടം പൊടിപൊടിക്കുകയാണ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തീവണ്ടിവഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താൻ നിൽക്കരുതെന്നാണ് മുന്നറിയിപ്പ്. പടക്കം കടത്തുന്നത് പിടിക്കപ്പെട്ടാൽ അകത്താകുമെന്നും അറിയിപ്പുണ്ട്.
പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ തീവണ്ടിവഴി കടത്തുന്നത് മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അതിനാൽ ഈ വിഷയത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആർ.പി.എഫ്. നേതൃത്വത്തിൽ ശക്തമാക്കി. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.
Comments