ഇറ്റാനഗർ: 1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ഇത് നരേന്ദ്രമോദിയുടെ രാജ്യമാണെന്നും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു. ‘ഇത് 1962-ലെ ഇന്ത്യയല്ല , ഇത് നരേന്ദ്രമോദിയുടെ ഇന്ത്യയാണ്, ഇത് അമിത് ഷായുടെ ഇന്ത്യയാണ്. ജനങ്ങളുടെ കരാഘോഷത്തിനിടയിൽ പേമഖണ്ഡു പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അതിർത്തി വികസന പദ്ധതിയായ ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ചൈന-ഇന്ത്യ അതിർത്തിയിൽ താമസിക്കുന്നവരാണ്.
‘1962ൽ നടന്ന ഇന്ത്യ-ചൈന യുദ്ധത്തിനിടെ ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അരുണാചൽ പ്രദേശിലെ കിബിത്തൂ, വാലോങ് എന്നീ ഗ്രാമങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷിയായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ലഡാക്ക് മുതൽ അരുണാചൽപ്രദേശ് വരെയുള്ള വടക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ മുന്നിട്ട് പ്രവർത്തിക്കുന്ന വികസന പദ്ധതിയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. ഇതിനായി 4,800 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്’ പേമഖണ്ഡു പറഞ്ഞു.
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ബെയ്ജിംഗ് ചൈനീസ് പേരുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പരാമർശം. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പലായനം തടയുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എന്നിവയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ലക്ഷ്യം.
Comments