തിരുവനന്തപുരം: മഹിള കോൺഗ്രസ് നേതാവിന്റെ പരാതിയിൽ ഡിഡിസി ജനറൽ സെക്രട്ടറിയും മഹിളാ കോൺ്ഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭർത്താവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പോലീസ്. കെപിസിസി ആസ്ഥാനത്ത് വെച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് നേതാവ് സുനിതാ വിജയന്റെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കെപിസിസി ആസ്ഥാനത്ത് വെച്ച് കൃഷ്ണകുമാർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സുനിതാ വിജയൻ നൽകിയ പരാതിയിൽ പറയുന്നത്. കൃഷ്ണ കുമാർ തന്നെ വിളിച്ചത് കേട്ടാൽ അറയ്‌ക്കുന്ന തെറിയാണെന്നും സുനിത വിജയൻ പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടി എപ്പോഴും വേട്ടക്കാർക്കൊപ്പാണെന്നും ജെബി മെത്തർ വാലാട്ടിപ്പക്ഷിയാണെന്നും സുനിത വിജയൻ ആരോപിച്ചു. തുടർന്ന് സുനിതയുടെ പരാതിയിൽ പോലീസിൽ കേസെടുത്തു.
മഹിളാ കോൺഗ്രസ് ഭാരവഹി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം. രമേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ പദവിയിൽ പരിഗണിച്ചിരുന്നത്. ബിന്ദുകൃഷ്ണ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആരോപണം.
Comments