കണ്ടാൽ സുന്ദരൻ, ഇടഞ്ഞാൽ കൊലകൊമ്പനാ...; എതിരാളികളെ ചവിട്ടി വീഴ്ത്തും; ഓടി രക്ഷപെടാമെന്ന് കരുതേണ്ട, മിന്നൽ വേ​ഗം; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടാൽ സുന്ദരൻ, ഇടഞ്ഞാൽ കൊലകൊമ്പനാ…; എതിരാളികളെ ചവിട്ടി വീഴ്‌ത്തും; ഓടി രക്ഷപെടാമെന്ന് കരുതേണ്ട, മിന്നൽ വേ​ഗം; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് അനവധി തരത്തിലുള്ള പക്ഷികളുണ്ട്. അതിൽ പലതിനെയും നാം വീടുകളിൽ വളർത്താറുമുണ്ട്. ചില പക്ഷികളുടെ രൂപഭം​ഗി ആരെയും ആകർഷിക്കും. ഭം​ഗിയുണ്ടെങ്കിലും ചില പക്ഷികൾ വളരെ അപകടകാരികളാണ്. അത്തരത്തിലൊരു പക്ഷിയാണ് കാസോവറി. സാധാരണയായി മഴക്കാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കഴിയുന്ന ഇവ പൊതുവെ അക്രമകാരികളല്ല. എന്നാൽ, കാസോവറികൾ പ്രകോപിതരാകുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ അവ വളരെ വലിയ നാശങ്ങൾ ഉണ്ടാക്കും. വടക്കൻ ഓസ്‌ട്രേലിയ, ന്യൂ ഗിനിയ, ഇവയ്‌ക്ക് ചുറ്റുമുള്ള ദ്വീപുകളിലുമാണ് കാസോവറികൾ കാണപ്പെടുന്നത്. ഇവയ്‌ക്ക് പറക്കാൻ സാധിക്കില്ല.

മൂന്ന് തരം കാസോവറികൾ ഉണ്ട്. ഒന്ന്, തെക്കൻ കാസോവറി. തിളങ്ങുന്ന നീല തല, രണ്ട് ചുവന്ന വാട്ടുകൾ, കറുത്ത തൂവലുകൾ എന്നിവയാണ് കാസോവറികളുടെ ഭം​ഗി വർദ്ധിപ്പിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. ഇടയ്‌ക്കിടെ യൂക്കാലിപ്റ്റസ് വനങ്ങളിലോ വനപ്രദേശമായ ചതുപ്പുനിലങ്ങളിലോ ഇവ കാണപ്പെടുന്നു. വടക്കൻ കാസോവറി, കുള്ളൻ കാസോവറി എന്നിവയാണ് മറ്റ് രണ്ട് ഇനങ്ങൾ. ഇതിൽ വടക്കൻ കാസോവറികളാണ് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്നത്. ദിനോസറുകൾ ഇവരുടെ പൂർവികരാണ് എന്നതിൽ സംശയമില്ല.

ഏറ്റവും വലിയ കാസോവറികൾക്ക് ആറടി വരെ ഉയരവും 160 പൗണ്ട് വരെ ഭാരവും ഉണ്ടാകും. ഈ വലിയ പക്ഷികൾക്ക് പറക്കാൻ കഴിയില്ല. പക്ഷേ, അതിശക്തമായ കാലുകൾ വളരെ വേ​ഗത്തിൽ അവയെ ഓടാൻ സഹായിക്കുന്നു. നല്ലപോലെ നീന്താൻ അറിയുന്ന ഇവ വെള്ളത്തിലൂടെയും വേ​ഗത്തിൽ സഞ്ചിരിക്കും. മഴക്കാടുകൾക്കിടയിലൂടെ മണിക്കൂറിൽ 31 മൈൽ വേഗതയിൽ കാസോവറികൾ ഓടുന്നു. 7 അടി വരെ ഉയരത്തിൽ ചാടാനും ഇവയ്‌ക്ക് സാധിക്കും. കരുത്തുറ്റ കാലുകൾ കൊണ്ട് എതിരാളികളെ ചവിട്ടി വീഴ്‌ത്താനും കാസോവറികൾക്ക് കഴിയും. 4 ഇഞ്ച് വരെ നീളമുള്ള ഇവയുടെ മൂർച്ചയുള്ള കഠാര പോലുള്ള നഖങ്ങൾ ഉപയോഗിച്ച് മനുഷ്യരെയും ഏത് മൃഗങ്ങളെയും പരിക്കേൽപ്പിക്കാൻ കഴിയും.

കാസോവറികളുടെ ഇഷ്ടഭക്ഷണം മഴക്കാടുകളിൽ കൊഴിഞ്ഞുവീണ പഴങ്ങളാണ്. പഴങ്ങൾ പറിച്ചെടുക്കാൻ അവയുടെ നഖങ്ങൾ ഉപയോഗപ്രദമാണ്. പ്രാണികൾ, ഒച്ചുകൾ, ഫംഗസുകൾ, ചിലപ്പോൾ ചത്ത മൃഗങ്ങൾ എന്നിവയെയും ചിലപ്പോൾ ഇവ ഭക്ഷണമാക്കുന്നു. അരുവികളിൽ ഇരുന്നുകൊണ്ട് ഇവ തങ്ങളുടെ തൂവലുകൾ വിരിച്ച് വലപോലെയാക്കി മീനുകളെയും പിടിക്കുന്നു. പെൺ കാസോവറികൾ കാടിന്റെ തറയിൽ കൂടുണ്ടാക്കി മുട്ടയിടുന്നു. കൂട്ടിൽ സാധാരണയായി മൂന്നോളം മുട്ടകൾ ഉണ്ടാകും. അവ വിരിയുന്നത് വരെ ആൺ പക്ഷി 50 ദിവസത്തോളം കൂട്ടിൽ ഇരിക്കും. ഒരു കാസോവറി മുട്ടയ്‌ക്ക് ശരാശരി 10 കോഴിമുട്ടകൾക്ക് തുല്യമായ ഭാരമുണ്ടാകും.

Tags:
ShareTweetSendShare

More News from this section

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies