തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയർമാൻ. മലർ നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നിൽക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനാൽ ഈ സമയത്ത് ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
അഞ്ച് മണി വരെ പ്രാദേശികം, സീനിയർ എന്നിവർക്കുള്ള ദർശനവും ഉണ്ടായിരിക്കുന്നതല്ല. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യം പന്തീരടി പൂജയ്‌ക്ക് ശേഷം (ഏകദേശം ഒൻപത് മണി) മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ദേവസ്വം അറിയിച്ചു.
വിഷുക്കണി ദർശനത്തിനായി ഇന്ന് വൈകുന്നേരം മുതൽ കാത്തിരിക്കുന്ന ഭക്തർക്ക് പ്രത്യേക ക്യൂ ഒരുക്കും. സുഗമമായ വിഷുക്കണി ദർശനത്തിന് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ഭക്തരുടെ പിൻതുണയും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി വിനയനും അഭ്യർത്ഥിച്ചു.
Comments