റെയിൽവേയിൽ എന്ത് മാത്രം വികസനമായിരുന്നു; യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്; വന്ദേഭാരത് വന്നതിന് എന്തിനാണ് ആഘോഷമെന്ന് പി.കെ ഫിറോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെയിൽവേയിൽ എന്ത് മാത്രം വികസനമായിരുന്നു; യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്; വന്ദേഭാരത് വന്നതിന് എന്തിനാണ് ആഘോഷമെന്ന് പി.കെ ഫിറോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വിഷു കൈനീട്ടമായി കേരളത്തിന് വന്ദേഭാരത് ട്രെയിൻ മോദി സർക്കാർ അനുവദിച്ചതോടു കൂടി കേരളത്തിലെ ഇടത്-വലത് നേതാക്കൾ വിമർശനവുമായി രം​ഗത്തു വന്നിരുന്നു. കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് വലിയ സംഭവമല്ല, വന്ദേഭാരത് ആഘോഷമാക്കുന്നത് കപട രാഷ്‌ട്രീയമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം. കേരളത്തിന്റെ ശബ്ദമായി 18 കോൺ​ഗ്രസ് എംപിമാർ ശ്രമിച്ചുകൊണ്ടിരുന്നതു കൊണ്ടാണ് വന്ദേഭാരത് ലഭിച്ചത് എന്നായിരുന്നു സൈബർ കോൺ​ഗ്രസുകാരുടെ അവകാശവാദം. ഇപ്പോഴിതാ, വന്ദേഭാരതിന് കേരളത്തിൽ സ്വീകരണമൊരുക്കിയതിനെ വിമർശിച്ചു കൊണ്ട് രം​ഗത്തു വന്നിരിക്കുകയാണ് മുസ്ലിം ലീ​ഗ് നേതാവ് പി.കെ ഫിറോസ്. യുപിഎ രാജ്യം ഭരിച്ചിരുന്ന കാലത്ത് റെയിൽവേയിൽ വലിയ വികസനമായിരുന്നു എന്നാണ് ലീ​ഗ് നേതാവിന്റെ അവകാശവാദം.

യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്. റെയിൽവേയിൽ തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയിൽവേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിൻ! ഇപ്പോ ഒരു ട്രെയിൻ വരുമ്പോഴുള്ള ആഘോഷം കാണുമ്പോൾ നമ്മൾ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓർത്ത് പോവുകയാണ്. അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാർക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നിൽ മൻമോഹൻസിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാൽ ഈ പദ്ധതി യുപിഎയുടേതായിരുന്നെന്ന് എത്ര പേർക്കറിയാം. വന്ന് വന്ന് ഗോവിന്ദൻ മാഷ് വരെ ഇത് സിപിഎമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ!!

വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങൾ! നെഹ്റുവിന്റെ ആദ്യ മന്ത്രിസഭ മുതൽ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നടത്തിയ എന്തെല്ലാം പരിശ്രമങ്ങൾ. അണക്കെട്ടുകൾ, പഞ്ചവൽസര പദ്ധതികൾ, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ. പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങൾക്ക് ഇതൊക്കെ അറിയാം? 2014-ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് ചിലർ വിശ്വസിക്കുന്നു. ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയിൽ കെട്ടിപ്പടുത്തതെങ്ങിനെയെന്ന് പഠിപ്പിക്കാൻ കഴിയണം- എന്നാണ് പി.കെ ഫിറോസിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.

Tags: pk firoskerala
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies