കോഴിക്കോട് : ഭീകരവാദവും തീവ്രവാദവുമായി ഇപ്പോൾ മുസ്ലീങ്ങൾ നിരീക്ഷണവലയത്തിലാണെന്ന് നടൻ മാമുക്കോയ. തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദികൾക്കു പിന്നിലുള്ള പ്രേരണയെന്താണെന്ന് കണ്ടെത്തണം. സമ്പന്നനായൊരു ബിൻലാദൻ അമേരിക്കയിൽ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും മാമുക്കോയ ആവശ്യപ്പെട്ടു.
സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയയുടെ പ്രസ്താവന . മുസ്ലീങ്ങൾ അങ്ങനെ ഒരു തീരുമാനമെടുത്ത് ഈ ലോകത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണോ? പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്ലാം. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ പ്രതിപക്ഷ മര്യാദ കാണിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. പരസ്പരസ്‌നേഹത്തിലും സമാധാനത്തിലും ജീവിക്കാനും സമാധാനത്തിൽ ജീവിപ്പിക്കാനുമായി പ്രാർത്ഥിക്കുന്ന മതമാണ് ഇസ്ലാം .തടിയന്റവിടെ നസീര്‍ എന്നൊരാളെ പിടിച്ചു. ഒന്നും ചെയ്തില്ല. ജയിലിലിട്ടു. പിന്നെ കേള്‍ക്കുന്നത് അവര്‍ക്ക് ചെലവായ സംഖ്യയുടെ കണക്കാണ്.
തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാൽ ചോദ്യംചെയ്തു ശിക്ഷിക്കണം. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാൽ തൂക്കിക്കൊല്ലലാണ് ശിക്ഷയെന്നും മാമുക്കോയ പറഞ്ഞു .
Comments