കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്ര പരിസരവും അവിടത്തെ ജീവിതവും പശ്ചാത്തലമായ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികൾ. എം മോഹനൻ സംവിധാനം ചെയ്ത സിനിമ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി, ഒരു ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.
വിനീത് ശ്രീനിവാസനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിനീത് നായകനാകുന്ന ചിത്രത്തിൽ അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. രാകേഷ് മണ്ടോടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് നേടിയ ‘ഗോദ’ യ്ക്ക് തിരക്കഥ രചിച്ചത് രാകേഷ് മണ്ടോടിയാണ്.
മനു മഞ്ജിത്താണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഗുണബാലസുബ്രഹ്മണ്യമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കും. ജൂലായ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും.
Comments