തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ പാൽ സംഭരണത്തിൽ കുറവ്. അഞ്ച് ശതമാനം കുറവാണ് പാൽ ഉത്പാദനത്തിൽ വന്നിരിക്കുന്നത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കുറവാണ് പാൽ ഉദ്പാദനത്തിൽ ഉണ്ടയിരിക്കുന്നത്. പശുക്കൾക്ക് ചർമ്മ മുഴ വന്നതും കഷ്ടമായിരിക്കുകയാണ്. 590 പശുക്കളാണ് സംസ്ഥാനത്ത് ചർമ്മ മുഴവന്ന് ചത്തതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
കൂടാതെ സംസ്ഥാനത്ത് 38 ശതമാനാണ് മഴയിൽ കുറവ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. മഴ കുറഞ്ഞതും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവും താപനില് വർദ്ധിക്കാൻ കാരണമായി. ഉത്തരേന്ത്യയിൽ നിന്നുള്ള ചൂടുകാറ്റും സ്ംസ്ഥാനത്തെ കാലാവസ്ഥയെ ബാധിച്ചിട്ടുണ്ട്.
Comments