ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം ബിജെപിയിൽ ചേർന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പന്തളം ഏരിയ കമ്മറ്റി അംഗവുമായ വർഷ ബിനുവാണ് ബിജെപിയിൽ അംഗത്വം എടുത്തത്. പന്തളം മണ്ഡലം കമ്മറ്റി ഒഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജിന്റെ നേത്യത്വത്തിലാണ് സ്വീകരിച്ചത്.
കേന്ദ്ര സർക്കാർ നടത്തുന്ന ജനകീയ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചും നിരവധിപേർ ബിജെപിയിലേക്ക് എത്തുന്നുണ്ട്. ബിജെപിയുടെ ശക്തമായ പ്രവർത്തനത്തെ തുടർന്ന് ജില്ലയിൽ നിരവധി പേർ പാർട്ടിയിലേക്ക് എത്തുന്നുണ്ട്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പന്തളം മുൻസിപ്പാലിറ്റിയിൽ ബിജെപിയാണ് ഭരിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു പന്തളം. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മാർഗ്ഗങ്ങൾ തേടുകയാണ് സിപിഎമ്മും കോൺഗ്രസും.
Comments