കോട്ടയം: നവജാതശിശുവിനെ മാതാപിതാക്കൾ കുഴിച്ചിട്ടു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ബുധനാഴ്ച രാത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. കോട്ടയം വൈക്കത്താണ് സംഭവം.
വൈക്കം ഉല്ലലയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശിയുടെ 20-കാരിയായ ഭാര്യയാണ് പ്രസവിച്ചത്. ഇന്നലെ രാത്രി കുളിമുറിയിൽ വെച്ചായിരുന്നു പ്രസവം. കുഞ്ഞിന് നാല് മാസത്തെ വളർച്ച മാത്രമാണ് ഉണ്ടായിരുന്നത്.
കുഞ്ഞിന് ജീവനില്ലാത്തതിനെ തുടർന്ന് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിടുകയായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Comments