തെന്നിന്ത്യയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. നടൻ ഉണ്ണിമുകുന്ദനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം പിഎസ്-2 ന്റെ കൊച്ചിയിൽ നടന്ന ലോഞ്ചിംഗ് പരിപാടിയിലാണ് ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങി മലയാളത്തിന്റെ യുവ താരനിരകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഉണ്ണി മുകുന്ദൻ ഞാൻ നിങ്ങളുടെ കടുത്ത ആരാധികയാണ്. നിങ്ങൾക്കും മാളികപ്പുറം സിനിമയ്‌ക്കും അഭിനന്ദനങ്ങൾ. ഇവിടെയെത്തിയതിൽ ഒരുപാട് നന്ദി അറിയിക്കുന്നു എന്ന് ഐശ്വര്യ ലക്ഷ്മി ലോഞ്ചിംഗ് പരിപാടിയുടെ വേദിയിൽ പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്‌ക്ക് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.instagram.com/reel/CrUYIw1B8rb/?utm_source=ig_web_copy_link
നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. അതേസമയം ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന രണ്ടാം ചിത്രമാണ് പിഎസ്- 2. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ-1 ന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസിൽ ലഭിച്ചത്. ചിത്രം കൂടുതൽ പേരിൽ എത്തിക്കാനായി സിനിമയിലെ അഭിനേതാക്കൾ ഇന്ത്യയിലുടനീളം പ്രമോഷണൽ ടൂറിലാണ്.
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ചത്. പ്രേക്ഷകരുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സിനിമയുടെ ആദ്യഭാഗം തമിഴ്‌നാട്ടിലെ ഏതാനും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ് അണിയറ പ്രവർത്തകർ. പൊന്നിയിൻ സെൽവൻ-1 ഏപ്രിൽ 21-ന് തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും.















