കാസർകോട്: ലിഫ്റ്റ് പ്രവർത്തന രഹിതം, മനുഷ്യൻ മനുഷ്യനെ ചുമക്കേണ്ട ഗതികേടിൽ കാസർകോട് ജനറൽ ആശുപത്രി. ഗർഭിണികൾ അടക്കമുള്ള രോഗികളെ ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കുന്നത് നിലവിൽ ചുമട്ടുതൊഴിലാളികളാണ്. ഐസിയു, പ്രസവ ശസ്ത്രക്രിയാ മുറികൾ ഉൾപ്പെടെയുള്ള കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നാണ് രോഗികളെ ചുമട്ടുതൊഴിലാളികൾ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്നത്.
ആരോഗ്യ മേഖലയിൽ കേരളം യൂറോപ്യൻ നിലവാരത്തിലാണ് എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ജില്ലയിലെ ആശുപത്രികൾ പിന്നോക്കാവസ്ഥയിലാണ്. ഒരു മാസമായി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പണി മുടക്കിയിട്ട്.ഏഴ് നിലകളുള്ള ആശുപത്രിയിലെ ഐസിയു, പ്രസവം, ശസ്ത്രക്രിയാ മുറികൾ ഉൾപ്പെടെയുള്ള കെട്ടിടത്തിലെ ലിഫ്റ്റാണ് തകരാറിലായത്.
ഇതോടെയാണ് രോഗികളെ മുകളിലേക്കെത്തിക്കാനും താഴെയിറക്കാനും ചുമട്ടു തൊഴിലാളികൾ എത്തിയത്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments