ആ 45 മിനിറ്റുകൾ... എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ, ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ 45 മിനിറ്റുകൾ… എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ, ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 07:15 am IST
Facebook
Twitter
WhatsAppTelegram

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ ഉണ്ണി മുകുന്ദനും സന്നിഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണുന്നതിനുള്ള അവസരം ലഭിച്ചത്. പ്രധാനമന്ത്രിയുമായി 45 മിനിറ്റ് സംസാരിച്ചുവെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.

‘ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനിൽ നിന്ന് ഇന്ന് നേരിൽ കണ്ടുമുട്ടാൻ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളിൽ നിന്ന് ഞാൻ ഇനിയും മോചിതനായിട്ടില്ല. അങ്ങനെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നൽകിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവൃത്തിയിലേക്ക് കൊണ്ടുവന്ന് ഞാൻ നടപ്പിലാക്കും. ജയ് ശ്രീകൃഷ്ണൻ’ – എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്.

24 വർഷത്തോളം ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണിമുകുന്ദനോട് അവിടുത്തെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചു. തന്നെപ്പറ്റി പല കാര്യങ്ങളും മനസിലാക്കിയാണ് അദ്ദേഹം സംസാരിച്ചതെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു. ‘എന്നെപ്പറ്റി പലകാര്യങ്ങളും മനസിലാക്കിയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെ നിന്ന് ആദ്യമായി കാണുന്നത്. അന്ന് സിഎമ്മായി കണ്ടയാളെ ഇന്ന് പിഎമ്മായി കാണാൻ സാധിച്ചല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തിയിൽ സിനിമ ചെയ്യാനും അദ്ദേഹം ക്ഷണിച്ചു.’ – പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞു.

സിനിമ താരങ്ങളായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ വിജയ് യേശുദാസ് എന്നിവരും യുവം പരിപാടിയുടെ വേദിയിൽ സന്നിഹിതരായിരുന്നു. നവ്യാ നായരുടെയും സ്റ്റീഫൻ ദേവസ്യയുടെയും കലാപരിപാടികൾ ഇതിന്റെ ഭാഗമായി നടന്നിരുന്നു. സുരേഷ് ഗോപി, പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നീ പ്രമുഖരും ബിജെപി നേതാക്കളും വേദിയുടെ ഭാഗമായി.

Tags: UNNIMUKUNDANkeralaNarendra ModiPM
Share
Tweet
SendShare

More News from this section

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies