കെയ്റോ : ഈജിപ്തിൽ പുരാതന ബുദ്ധ വിഗ്രഹം കണ്ടെത്തി. ഈജിപ്തിലെ പുരാതന തുറമുഖമായ ബെറനിസ് ചെങ്കടലിൽ നിന്നാണ് ഭഗവാൻ ബുദ്ധന്റെ വിഗ്രഹം കണ്ടെത്തിയത്. റോമൻ കാലഘട്ടത്തിലെ വിഗ്രഹമാണിത്. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള പൂർവ്വകാല വ്യാപാര ബന്ധത്തിന്റെ സൂചനയെന്ന് പുരാവസ്തു മന്ത്രാലയം അറിയിച്ചു.
ഈജ്പിതിലെ ബെറനീസിലെ പുരാതന ക്ഷേത്രത്തിലെ ഖനനത്തിനിടയിലാണ് ബുദ്ധ വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
71 സെന്റീമീറ്റർ ഉയരമുള്ള നിൽക്കുന്ന ബുദ്ധവിഗ്രഹത്തിന്റെ വലത്ത് ഭാഗം നശിച്ച നിലയിലായിലാണ് കണ്ടെത്തുമ്പോൾ. കൈയിൽ താമരപൂവ് പിടിച്ചിട്ടുള്ള രീതിയിലാണ് വിഗ്രഹമെന്ന് അധികൃതർ അറിയിച്ചു.
Comments