ന്യൂഡൽഹി : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന ‘ദി കേരളാ സ്റ്റോറി’ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യമന്ത്ര മന്ത്രി അമിത് ഷായ്ക്ക് ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു. ദി കേരള സ്റ്റോറി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സമൂഹത്തിന്റെ പൊതുസമാധാനം നശിപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ പറയുന്നു
ചിത്രം അധാര്‍മ്മിക സന്ദേശം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുകയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ തകര്‍ക്കുകയും ചെയ്യുന്നതാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ് . പ്രദർശനം തടയണമെന്നും , സംവിധായകനെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് മതമൗലികവാദികളും , കമ്യൂണിസ്റ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട് .
Comments