കാളിമല തീർത്ഥാടനം നാളെ തുടങ്ങും; ചിത്രാപൗർണ്ണമി പൊങ്കാല മേയ് 5ന്; കൂനിച്ചി, കൊണ്ടകിട്ടി, വരമ്പതി മലകളൊരുങ്ങി; വിളംബര രഥയാത്ര ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാളിമല തീർത്ഥാടനം നാളെ തുടങ്ങും; ചിത്രാപൗർണ്ണമി പൊങ്കാല മേയ് 5ന്; കൂനിച്ചി, കൊണ്ടകിട്ടി, വരമ്പതി മലകളൊരുങ്ങി; വിളംബര രഥയാത്ര ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 03:05 pm IST
Facebook
Twitter
WhatsAppTelegram

വെള്ളറട: ചരിത്രപ്രസിദ്ധമായ വരമ്പതി കാളിമല തീർത്ഥാടനം നാളെ തുടങ്ങും. മെയ് അഞ്ചിന് ചിത്രപൗർണമി പൊങ്കാലയോടെ സമാപിക്കും. കാളിമല തീർത്ഥാടന വിളംബര രഥയാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. രാവിലെ വെള്ളായണി ദേവീക്ഷേത്രത്തിൽ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.

കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയം സേവക് സംഘ് നേതാക്കളായ സുദർശൻ, പ്രമോദ്, കാളിമല ട്രസ്റ്റ് ഭാരവാഹികളായ രാജേന്ദ്രൻ, കെ.പ്രഭാകരൻ, നെടിയാംകോട് ശ്രീകുമാർ, പത്തുകാണി മോഹനൻ, കളിയൽ കുമാർ, അഡ്വ. സുജിത്ത്, തുടങ്ങിയവർ പങ്കെടുത്തു. നാളെ വൈകീട്ട് 5-ന് രഥയാത്ര വെള്ളറട ചൂണ്ടിക്കലിൽ സമാപിക്കും. തുടർന്ന് തീർത്ഥാടന ഉദ്ഘാടന സമ്മേളനം നടക്കും. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വത്സൻ തില്ലങ്കേരി ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. പൂജ്യ ചൈതന്യാനന്ദജി മഹാരാജ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇതോടുകൂടി 7 ദിവസം നീണ്ടുനിൽക്കുന്ന കാളിമല തീർത്ഥാടനത്തിന് തുടക്കമാകും. തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു മേയ് 5-നാണ് കാളിമല പൊങ്കാല. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഓളം സഹ്യപർവ്വത ശിഖരമായ കൂനിച്ചി, കൊണ്ടകിട്ടി, വരമ്പതി മലകളുടെ മുകളിലായിട്ടാണ് കാളിമല തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്. തീർത്ഥാടന ദിവസങ്ങളിൽ ദേവീ മാഹാത്മ്യം പാരായണം, അന്നദാനം മറ്റു വിശേഷാൽ പൂജകൾ എന്നിവയുമുണ്ട്.

മൂന്നിന് രാവിലെ 9-ന് അഷ്ടാഭിഷേകം, നാലിന് രാവിലെ 9-ന് ഭജന, പത്തിന് സുദർശന ഹോമം, വൈകീട്ട് 4-ന് തിരുവിളക്ക് പൂജ, രാത്രി 8-ന് മലദേവ സംഗമഭൂമിയായ ശൂലം കുത്തിയിലും ഗുഹയിലും വിശേഷാൽ ചാറ്റുപാട്ട്, 5-ന് രാവിലെ 8-ന് 48 സെറ്റിൽമെന്റ് മൂട്ടുകാണിമാർക്ക് പൂർണകുംഭം നൽകി സ്വീകരണം. 9.30-ന് ചിത്രപൗർണമി പൊങ്കാലയുടെ പണ്ടാര അടുപ്പിൽ ദീപം തെളിക്കൽ. 10.15-ന് ഹിന്ദുമഹാസമ്മേളനം പൂർണ ചൈതന്യ ഉദ്ഘാടനം ചെയ്യും. 11-ന് അന്നദാനം, 12-ന് പൊങ്കാല നിവേദ്യം, രാത്രി 12-ന് കാളിയൂട്ടോടെ തീർത്ഥാടനം സമാപിക്കും.

മലമുകളിൽ എത്തുന്ന വിശ്വാസികൾക്ക് പൊങ്കാലയിടാനുള്ള സൗകര്യത്തിനായി മലമുകളിലും അടിവാരത്തിൽ തട്ടുകളായി തിരിച്ച് പൊങ്കാലക്കളങ്ങൾ ഒരുക്കുന്ന പണികൾ പൂർത്തിയായി. കൂടാതെ മലമുകളിൽ ഒന്നര ലക്ഷം ലിറ്റർ കുടിവെള്ളവും ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കി. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി മൂന്നിടത്തായി ഇടത്താവളങ്ങൾ ഒരുക്കും.

Tags: Kalimala
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies