ഷിംല : സുഡാനിലെ കലാപത്തിനിടിയിൽ ബേസ്മെന്റിൽ കുടുങ്ങിയ ഇന്ത്യക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശിയായ 26 കാരനാണ് രക്ഷപ്പെട്ടത്. കലാപത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു.
സുഡാനിൽ സംഘർഷം പൊട്ടിപുറപ്പെട്ടപ്പോൾ ഇയാൾ അപ്പാർട്ട്മെന്റെയിലായിരുന്നു താമസം. സുഡാനിൽ സംഘർഷം രൂക്ഷമായതോടെയാണ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഒരു മുറിയിലേയ്ക്ക് ഇയാൾ താമസം മാറിയിരുന്നത്. ഇയോളോടൊപ്പം മറ്റ് ഏഴ് പേർ കൂടിയുണ്ടായിരുന്നു. കൂടാതെ, ഭക്ഷണ പാചകം ചെയ്യാൻ ആവശ്യമായ വെള്ളവും ഗ്യാസും ബേസ്മെന്റ് മുറിയിലേയ്ക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കാൻ ഓപ്പറേഷൻ കാവേരി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 4000-ത്തോളം പേരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 15 ദിവസമായി രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം തുടരുകയാണ്.
Comments