മുംബൈ: മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ മുംബൈ മെട്രോയിലെ 2എ, 7 ലൈനുകളിലെ സർവീസുകളിലെ യാത്രാ നിർക്കുകളിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 65 വയസ്സനുമുകളിലുള്ളവർക്കും ദിവ്യാംഗർക്കും 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
നാഷണൽ മൊബിലിറ്റി കാർഡുള്ള മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്ക് നിരക്കിളവ് പ്രയോജനപ്പെടുത്താം. മഹാരാഷ്ട്ര ദിനത്തോട് പ്രമാണിച്ച് മുംബൈ നിവാസികൾക്ക് സർക്കാർ നൽകുന്ന സമ്മാനമാണിതെന്ന് പദ്ധതി പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പുറഞ്ഞു. എല്ലാ ദിവസവും മെട്രോ സർവീസ് ഉപയോഗിക്കുന്നവർക്ക് സഹാകരമാകുന്നതാണ് നിരക്കിളവനെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്കിളവ് ലഭ്യമാക്കാൻ ദിവ്യാംഗർ അത് സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മുതിർന്ന വ്യക്തികൾ അവരുടെ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡും വിദ്യാർത്ഥികൾ സ്കൂൾ ഐഡി കാർഡിനൊപ്പം രക്ഷകർത്താവിന്റെ പാൻ കാർഡും ഹാജരാക്കണം.
നിലവിൽ മഹാരാഷ്ട്ര ട്രാൻപോർട്ട് ബസുകളിൽ 75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി യാത്രചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷംസർക്കാർഅധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.
Comments