ചണ്ഡീഗഡ് : പഞ്ചാബിലെ ഫിറോസ്പൂരിൽ 2.5 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്താനിൽ നിന്നും ഡ്രോൺവഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് അതിർത്തി രക്ഷാസേന കണ്ടെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സേനാംഗങ്ങൾ പാകിസ്താനിൽ നിന്ന ഇന്ത്യയിലേയ്‌ക്ക് പ്രവേശിക്കുന്ന ഡ്രോണിന്റെ ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചലിലാണ് സംശയാസ്പദമായ ഒരു പാക്കറ്റ് കണ്ടെത്തിയത്. വിശദമായ പരിശോധനയിലാണ് പാക്കറ്റിൽ ഹെറോയിനാണെന്ന് കണ്ടെത്തിയതെന്ന് സേന അറിയിച്ചു.
ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമങ്ങൾ നിരവധി തവണ ബിഎസ്എഫ് തകർത്തിരുന്നു.















