പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമം. ക്ഷേത്രവളപ്പിൽ ഡിവൈഎഫ്ഐയുടെ കൊടി തോരണങ്ങൾ കെട്ടണമെന്ന് ആവശ്യവുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ രംഗത്തു വരികയും ശരണം വിളിച്ച് അവരെ തടയുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ മറവിൽ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റിയും ആരോപിച്ചു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി കലാപത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഭക്തർ റോഡിലിറങ്ങിയതോടെയാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മദ്ധ്യതിരുവിതാംകൂറിൽ അവസാനത്തേതാണ്. ഓമല്ലൂർ ഉത്സവം കൊടിയിറങ്ങുന്നതോടെ മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉൽസവങ്ങൾക്ക് സമാപനമാകും. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച ഡിവൈ.എസ്പിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്ത് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. അതനുസരിച്ച് ക്ഷേത്രഗോപുരങ്ങളിൽ കൊടിയും മതിലിനും കുളത്തിനും മുകളിൽ തോരണവും കെട്ടാൻ ധാരണയായി. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും കൊടി സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്ഐ സ്വമേധയാ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനായിട്ടാണ് ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ എന്ന പേരിൽ എത്തിയത് നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സജീവ പ്രവർത്തകരാണ് എന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ഇതര മതസ്ഥരായവർ ചേർന്ന് ഉത്സവം അലങ്കോലപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. തുടർന്ന് ശരണജപവുമായി ഭക്തർ റോഡിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവസ്ഥയിൽ സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ പിരിഞ്ഞു പോകാതെ ഒരിഞ്ച് പിന്നോട്ടില്ല എന്ന ഭക്തരും നിലപാട് ഘടിപ്പിച്ചു ഇതോടെ ഉത്സവം അലങ്കോലപ്പെടുത്താൻ എത്തിയവർക്ക് മടങ്ങേണ്ടി വന്നു.















