കണ്ണൂർ: എഐ ക്യാമറ അഴിമതി വൻ കൊള്ളയാണ്. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ വയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അഴിമതിയിലൂടെ എല്ലാം മുഖ്യമന്ത്രി കുടുംബത്തിലേയ്ക്ക് കൊണ്ടുപോകുകയാണ്. മക്കളുടെ കുടുംബത്തിൽ കൂടി പടർന്ന് പന്തലിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരൻ ആരോപിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നത് പോലെ ‘അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ’ എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി അന്വേഷിച്ച് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. എഐ ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ ആലോചിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments