മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാൻ. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം പതിപ്പ് കൂടിയാണ് എംപുരാൻ. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേഷൻസും ആരാധകർ അത്രയധികം ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളതും. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പ്രിഥ്വിരാജ്.
എംപുരാന്റെ ലൊക്കേഷൻ ഹണ്ടുമായി ബന്ധപ്പെട്ട് പൃഥ്വിയും സംഘവും വിദേശ രാജ്യങ്ങളിലുൾപ്പെടെയുള്ള യാത്രകളിലാണ്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആണ് ഇക്കാര്യം ഒരു റീൽ വിഡിയോയിലൂടെ ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ വർഷം അവസാനം തന്നെ ചിത്രത്തിന്റെ ലൊക്കേഷനൻ ഹണ്ട് സംഘം ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ ആറ് രാജ്യങ്ങളിലെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം യാത്ര തിരിച്ചിരിക്കുന്നത്.















