കൊച്ചി : കൊച്ചി വാട്ടർ മെട്രോ സർവീസ് നീട്ടുന്നു. വെറ്റില – കാക്കനാട് റൂട്ടിലേയ്‌ക്കാണ് സർവീസ് നീട്ടുന്നത്. യാത്രാക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചതു മുതൽ ഇരും കൈയ്യും നീട്ടിയാണ് ജനം ഏറ്റെടുത്തത്. ഇപ്പോൾ തിരക്ക് കണക്കിലെടുത്താണ് വാട്ടർ മെട്രോ സർവീസ് നീട്ടുന്നത്. വൈറ്റില – കാക്കനാട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.
ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്. എന്നാൽ ഇന്ന് മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോ സൗകര്യവും ഒരുക്കിയിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.















