തിരുവനന്തപുരം: ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്പാടും ഇന്ന് (മെയ് 5 ) പ്രദർശനം ആരംഭിക്കും. ആദ്യദിനം കേരളത്തിലെ 21 തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതിനോടകം ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. ഇന്ന് (മെയ് 5 ) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്‌പ്ലെക്‌സിലാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം. തപസ്യ കലാസാംസ്‌കാരിക വേദിയാണ് ഈ പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ റിലീസിനെത്തുന്ന തിയ്റ്ററുകൾ
1. തിരുവനന്തപുരം- ഏരീസ് പ്ലക്‌സ്,
2. തിരുവനന്തപുരം- പിവിആര്‍ ലുലു
3. പുനലൂര്‍- ദേവ
4. കൊച്ചി- പിവിആര്‍ ലുലു
5. കൊച്ചി- സിനിപോളിസ്
6. കൊച്ചി- ഷേണായീസ്
7. തൃശൂര്‍- ഇനോക്‌സ്
8. തൃശൂര്‍- ജോസ്
9. പെരുമ്പാവൂര്‍- ഇവിഎം
10. ആലുവ- മാതാ
11. ഇരിഞ്ഞാലക്കുട- ചെമ്പകശേരിയില്‍
12. പാലക്കാട്- അരോമ
13. കോഴിക്കോട്- ക്രൗണ്‍
14. കോഴിക്കോട്- സിനിപോളിസ്
15. കോഴിക്കോട്- റീഗല്‍ (ഈസ്റ്റഹില്‍)
16. കാസര്‍ഗോഡ്- സിനികൃഷ്ണ
17. കാഞ്ഞങ്ങാട്- ദീപ്തി
18. മഞ്ചേരി- ലാഡര്‍
19. പെരിന്തല്‍മണ്ണ- വിസ്മയ
20. വടകര- കീര്‍ത്തി
21. വളാഞ്ചേരി- പോപ്പുലര്‍
സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. സിനിമയുടേത് സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേർക്കണമെന്ന ആവശ്യം നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ അംഗീകരിച്ചില്ല.















