ന്യൂഡൽഹി: ഫ്രാൻസിന്റെ ദേശീയ ദിനത്തിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 14-ന് നടക്കുന്ന ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
‘പ്രിയ സുഹൃത്ത് ഇമ്മാനുവൽ മാക്രോണിന് നന്ദി! ബാസ്റ്റിൽ ദിനവും ഫ്രഞ്ച് ജനതയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’- പ്രധാനമന്ത്രി ഫ്രഞ്ച് ഭാഷയിൽ ട്വീറ്റ് ചെയ്യകയായിരുന്നു.മുൻപ് പാരീസിലെ പരേഡിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി സന്ദർശനം നടത്തിയതിൽ മാക്രോൺ ഏറെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യ-ഫ്രാൻസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പാരീസിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ഷണിച്ചിരുന്നു.
1789 ജൂലൈ 14-ന് ബാസ്റ്റിൽ ജയിൽ ആക്രമിച്ചതിന്റെ സ്മരണാർത്ഥമായാണ് ഈ ദിനം അനുസ്മരിയ്ക്കുന്നത്.
Comments