തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ തീപിടിത്തം. നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിൽ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന തീ അണച്ചു.
വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസ് ഉൾപ്പെടുന്ന ബ്ലോക്കാണ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായിരുന്നു. ഇതേ നിലയിൽ തന്നെയാണ് നേരത്തയും തീപിടിച്ചത്. സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Comments