224 മണ്ഡലങ്ങൾ, 58,282 പോളിംഗ് സ്‌റ്റേഷനുകൾ, അഞ്ചരക്കോടി വോട്ടർമാർ; കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

224 മണ്ഡലങ്ങൾ, 58,282 പോളിംഗ് സ്‌റ്റേഷനുകൾ, അഞ്ചരക്കോടി വോട്ടർമാർ; കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 06:53 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ജനവിധിയെഴുതാനായി കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചര കോടി വോട്ടർമാരാകും വിധിയെഴുതുക. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. 2613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുക. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതലാണ് പോളിംഗ് ആരംഭിക്കുക.

കർണാടക നിയമസഭയുടെ അംഗസംഖ്യ ആകെ 224 ആണ്. 113 എംഎൽഎമാരുടെ കക്ഷിയ്‌ക്കാണ് ഭരണം. ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവേ ഫലം പറയുന്നത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവേയിൽ പറയുന്നു.

കോൺഗ്രസ് തന്നെയാകും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. 82 മുതൽ 97 വരെ സീറ്റുകൾ വരെ കോൺഗ്രസ് സംസ്ഥാനത്ത് നേടും. 41 ശതമാനം വോട്ടും കരസ്ഥമാക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ജെഡിഎസ് മുന്നേറുമെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും സർവേയിൽ പറയുന്നു. ജനതാദൾ 28 മുതൽ 33 സീറ്റുവരെ നേടും. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്ന സർവേകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകിയിരുന്നു.

പ്രധാനമന്ത്രിയുടെ റോഡ് ഷോയിലടക്കം വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിച്ചത്. കേന്ദ്രമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സുമലത അംബരീഷും സൂപ്പർ സ്റ്റാർ കിച്ച സുദീപും പ്രചരണത്തിനിറങ്ങിയത് ബിജെപിയ്‌ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

സുരക്ഷയ്‌ക്കായി 1,56,000 പോലീസ് ഉദ്യോഗസ്ഥർ, കോൺസ്റ്റബിൾമാർ, ഹോം ഗാർഡുകൾ, അർദ്ധ സൈനികർ എന്നിവരെ വിന്യസിക്കും. പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അന്തർ ജില്ലാ-അന്തർ സംസ്ഥാന അതിർത്തികളിലെ 700 ചെക്ക്‌പോസ്റ്റുകളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മേയ് 13ന് ആണ് വോട്ടെണ്ണൽ.

Tags: Karnataka ElectionKarnataka 2023
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies