ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്; സീൻ കണ്ട് കൈയ്യടിച്ചു പോയി; കേരളാ സ്റ്റോറി കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ കഥയാണ്: അബ്ദുള്ളക്കുട്ടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്; സീൻ കണ്ട് കൈയ്യടിച്ചു പോയി; കേരളാ സ്റ്റോറി കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ കഥയാണ്: അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 09:14 am IST
Facebook
Twitter
WhatsAppTelegram

കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണ് പറഞ്ഞുവെയ്‌ക്കുന്നതെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ജിഹാദികൾക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ. കേരളാ സ്റ്റോറി വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ പ്രേതങ്ങളാണ്. കാലം മാറുകയാണെന്നും ചരിത്രത്തിലായാലും കലയിലായാലും സഖാക്കന്മാർ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘സുദീപ് തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്‌റ്റോറി’ എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ ആഖ്യാനം. സിനിമയുടെ അവസാനം, ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജിഹാദികളുടെ വലയിൽ കുടുങ്ങിയെത്തിയ സ്ത്രീകളിൽ ഒരാളുടെ കൊച്ചു മകൾ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. സീൻ കണ്ട് കാണികൾ കൈയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തിൽ ആഫ്രിക്കക്കാരും, യുറോപ്യൻ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വർണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്. ഇത് കേരളത്തിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തിൽ നാം തിരിച്ചറിയുന്നു’.

‘ഇത് കേരളത്തെ അപമാനിക്കുന്ന സിനിമയാണ്, നിരോധിക്കണം എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മതേതര ബുദ്ധിജീവികളുടേയും കഥയറിതാതെ ആടുന്നത് പതിവാക്കിയ രാഷ്‌ട്രീയജീവികളുടേയും ബഹളം. ഇസ്ലാമിന്റെ യഥാർത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്‌ളാഷ്ഡ് അറ്റാക്കിൽനിന്നും കേരളത്തിലെ നിഷ്‌കളങ്കരായ പെൺകുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന് ഇത് കണ്ട് തീരുമ്പോൾ മുൻവിധികളില്ലാത്തവർക്കെല്ലാം മനസ്സിലാവും. ജിഹാദികൾക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ. പിന്നെ ആരണ് ഇപ്പോൾ ഈ വിവാദം ഉണ്ടാക്കിയത്? ഇതിന്റെ പിന്നിൽ കേരളത്തിൽ നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ പ്രേതങ്ങളാണ് എന്ന് ചെറിയ ബുദ്ധിയിൽ ചിന്തിച്ചാൽപ്പോലും മനസ്സിലാവും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു തിയേറ്ററിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കൊടിപിടിച്ച് പ്രതിഷേധിച്ചവരിൽ മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നയാൾ എസ്ഡിപിഐ സിന്ദാബാദ് എന്ന് വിളിച്ചു പോയതും, പിന്നെ തിരുത്തി വിളിച്ചതും നമ്മൾ കണ്ടതാണ്. പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും ഏതെങ്കിലും സമയത്ത് പുറത്തുചാടും’.

‘കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറിക്കഴിഞ്ഞു എന്നതാണ് സത്യം. ഒരു കലാസൃഷ്ടി കാണുകപോലും ചെയ്യാതെ, ഇത്തക്കാരുടെ ആവേശത്തിന് വഴങ്ങി അത് നിരോധിക്കണം എന്നു പറയുന്നവരെ ദൈവം രക്ഷിക്കട്ടെ. കഴിഞ്ഞ ദിവസം എ.ആർ റഹ്മാന്റെ പേരിൽ കേരളത്തിലെ ഒരു മുസ്ലിം പള്ളിയിൽ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ചിത്രം പങ്കുവെച്ച് ഇതാണ് യഥാർഥ കേരള സ്റ്റോറി എന്ന് പറഞ്ഞ് ചിലർ ആഘോഷിക്കുന്നത് കണ്ടു. സത്യത്തിൽ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച്, ചർച്ചും പള്ളിയും എടുക്കാൻ സൗകര്യം ചെയ്ത് കൊടുത്ത് തുടങ്ങിയ ഒരു പാരമ്പര്യമുണ്ട്. അതിന്റെ പേരാണ് സനാതന സംസ്‌കാരം. ലോകത്തിന്റെ എല്ലാ മനുഷ്യരേയും മഹത്തായ ഈ ദേശത്തിന്റെ മടിയിലേക്ക് വിളിച്ച് പാലിൽ വെള്ളമെന്നത് പോലെ ഈ നാടിന്റെ ഭാഗമായി പ്രഖ്യാപിച്ച സംസ്‌കാരമാണത്’.

‘മാർക്‌സിന്റെ പുസ്തകത്തിൽ തിരഞ്ഞാൽ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല. ഇറാനിൽ നിന്ന് ഇസ്ലാം ആട്ടിയോടിച്ച സൗരാഷ്‌ട്രരേയും, ടിബറ്റിൽ നിന്ന് കമ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈ ലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്. കാലം മാറുകയാണ്. ചരിത്രത്തിലായാലും കലയിലായാലും സഖാക്കന്മാർ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി. കോൺഗ്രസിന്റെ കുടുംബമഹിമാ പ്രഘോഷണങ്ങളും ഇനി ഏശുന്ന മട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് സ്വന്തം സൗകര്യത്തിന് എടുത്ത് വിരിക്കാൻ സ്വന്തം കക്ഷത്ത് കൊണ്ടുനടക്കുന്ന മടക്കുപായ അല്ല ഇപ്പോൾ. ഇന്ത്യയിലെ തിയേറ്ററുകളിൽ മാത്രമല്ല ജെഎൻയുവിൽ വരെ കേരള സ്‌റ്റോറി വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നത് കാലത്തിന്റെ മാറ്റമായിട്ട് മനസ്സിലാക്കിക്കൊള്ളുക. മനസ്സിലാക്കായാൽ എല്ലാം കണ്ട് മനസ്സിലാക്കാൻ കഴിവുള്ള പുതിയ തലമുറയ്‌ക്ക് മുന്നിൽ ഇങ്ങനെ വഷളാവേണ്ടി വരില്ല’- എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: kerala story
Share
Tweet
SendShare

More News from this section

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies