ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താൻ പ്രവശ്യയിലെ ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻ സംഘർഷമാണ്.
ഇമ്രാൻ ഖാന്റെ അറസ്റ്റിന് ശേഷം പാകിസ്താനിൽ വിവിധ പ്രവിശ്യകളിൽ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. അറസ്റ്റ് വാർത്ത അറിഞ്ഞ് ഇമ്രാൻ അനുകൂലികൾ റാവൽപണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് നിരവധി ആളുകളാണ് കുത്തിച്ചെത്തിയത്. സ്ഥിതി രൂക്ഷമായതിനെ തുടർന്ന പല പ്രവശ്യകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. അറസ്റ്റിന് ശേഷം പൊട്ടിപുറപ്പെട്ട അക്രമണത്തിൽ 130-ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ റിയൽ എസ്റ്റേറ്റ് അഴിമതി നടത്തിയെന്നും വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും ഉൾപ്പെടെ അറുപതിലേറെ കേസുകളിലാണ് അറസ്റ്റ്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർദ്ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്.
Comments