ന്യൂഡൽഹി: ദ കേരളാ സ്റ്റോറിയെ എതിർക്കുന്നത് ഒരു തരം ഭീകരതയാണെന്ന് ബി ജെ പി ദേശിയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇത് ഐഎസിന് നേരിട്ടുള്ള സഹായമാണെന്നും ജെ പി നദ്ദപറഞ്ഞു. ഡൽഹിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ രാജ്യം മുഴുവൻ കേരളാ സ്റ്റോറി പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമ കാണാൻ സാധിക്കുന്നതെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും മന്ത്രിസഭയ്ക്കും വേണ്ടി ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ബിജെപിയുടെ മഹിളാ മോർച്ചയുടെയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വനിതാ അംഗങ്ങളും സിനിമ കാണാൻ എത്തിയിരുന്നു.
Comments