‘സ്പോട്ട് ദി ഡിഫറൻസ്’ ഗെയിം എന്നത് ഒരു ജനപ്രിയ കളിയാണ്. സമാന തരത്തിലുള്ള ചിത്രങ്ങൾ നൽകി അവ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക എന്നതാണ് ഈ ഗെയിം. കുട്ടികളും മുതിർന്നവരും ഒരുപോലെ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണിത്. വളരെ രസകരമായ ഇത്തരം കളികൾ ഇന്റർനെറ്റിൽ സജീവമാണ്. അത്തരത്തിലൊന്ന് നമുക്ക് നോക്കാം.
നിശ്ചിത സമയ പരിധിക്കുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും കണ്ടെത്തുന്നവർ കളിയിൽ വിജയിക്കും. താഴെ ഫാമിൽ ഇരിക്കുന്ന പന്നിക്കുട്ടന്റെ രണ്ട് ചിത്രങ്ങൾ നൽകിയിരിക്കുന്നു. രണ്ട് ചിത്രങ്ങളും സമാനമാണെന്ന് തോന്നുമെങ്കിലും, അവ തമ്മിൽ 4 വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങൾ 14 സെക്കന്റ് കൊണ്ട് കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ദൗത്യം. എങ്കിൽ ചിത്രം നോക്കി വേഗം ആ 4 വ്യത്യാസങ്ങളും കണ്ടെത്തി കൊള്ളൂ…

സമയം ഇതാ പോകുന്നു…
ഒന്ന്..
രണ്ട്…
മൂന്ന്…
….
….
….
സമയം കഴിഞ്ഞു…
നിങ്ങൾ എത്ര വ്യത്യാസങ്ങൾ കണ്ടെത്തി? എല്ലാം കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ഇതൊരു കളി മാത്രമാണ്. വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കാത്തവർക്ക് വേണ്ടി രണ്ട് ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം താഴെ പങ്കുവെയ്‌ക്കുന്നു.
















