ഗാന്ധിനഗർ: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഗുജറാത്തിൽ ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ച് രാജ്കോട്ട് പോലീസ്. മാതൃദിനം ആഘോഷിക്കുന്നതിനും ബന്ധാണി, പട്ടോല എന്നീ പ്രാദേശിക സാരി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നഗരത്തിലെ ആദ്യത്തെ സാരി വാക്കത്തോൺ സംഘടിപ്പിച്ചത്.
ഏകദേശം 3000-ലധികം സ്ത്രീകൾ വാക്കത്തോണിൽ പങ്കെടുത്തു. രാജ്കോട്ട് പോലീസ് 25 സംഘടനകളുമായി ചേർന്നാണ് ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ചത്. സാരി ധരിച്ച സ്ത്രീകൾക്ക് മാത്രമേ പരിപാടിയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളു. രാജ്കോട്ട് പോലീസ് കമ്മീഷണർ രാജുഭായ് ഭാർഗവ് മാതൃദിനത്തിൽ മാതൃത്വത്തിന്റെ സന്ദേശം നൽകുകയും രാജ്കോട്ടിലെ സ്ത്രീകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സാരി വാക്കത്തോണിൽ ദേശീയ പതാകയുമായി വിവിധ സ്ത്രീകൾ പരിപാടികളിൽ പങ്കെടുക്കുകയും ‘സാരി വാക്കത്തോൺ സംഘടിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പട്ടോല, ബന്ധാണി സാരികൾ എന്നിവ ബ്രാൻഡ് ചെയ്തുകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
Comments