കൊല്ലം: കൊട്ടാരക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ സ്വദേശികളായ ചിഞ്ചുവിന്റെയും ഷൈനിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പാൽ കുടിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്ത കാലത്തായി കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു.
Comments