ഛണ്ഡീഗഡ്: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. കർണാടകയിലെ പ്രകടനപത്രിക പരാമർശത്തിന് പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തതിന് 100 കോടി രൂപയുടെ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
ബജ്റംഗ്ദൾ ഹിന്ദുസ്ഥാൻ സംഘടനയുടെ അദ്ധ്യക്ഷൻ ഹിതേഷ് ഭരദ്വാജിന്റെ പരാതിയെ തുടർന്നാണ് പഞ്ചാബിലെ സംഗ്രൂർ ജില്ലാ കോടതിയാണ് കോൺഗ്രസ് അദ്ധ്യക്ഷന് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. നിരോധിത ഭീകര സംഘടനകളുമായി താരതമ്യം ചെയ്തന്നെ് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
Comments