കൊച്ചി : 2018 സിനിമയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താത്തതിനെതിരെ വിമർശനം ഉയരുമ്പോൾ പ്രതികരണവുമായി നടൻ ജോയ് മാത്യൂ . ചില പാർട്ടി മാധ്യമ പ്രവർത്തകർ (പാ മാ പ്രാകൾ )മുഖ്യനെ പുകഴ്ത്തിയില്ല, അതിനാൽ ഈ സിനിമ നന്നല്ല എന്നെല്ലാം പ്രചരിപ്പിക്കുന്നത് കണ്ടു. സത്യത്തിൽ സംവിധായകൻ ജൂഡിനോട് പാ മാ പ്രകൾ നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത് എന്നാണ് ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
എല്ലാം തുറന്നുകാണിച്ചില്ല എന്നതിനു മാത്രമല്ല പേമാരിയ്ക്കു പിന്നാലെ കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീനമായ ഡാം മാനേജ്മെന്റും ഒരു ജനതയെ തകർത്തെറിഞ്ഞ പ്രളയത്തിൽ നിന്നും കരകയറാൻ എല്ലാത്തരത്തിലുള്ള ഹൃദയാലുക്കളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി നൽകിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെയും തുറന്ന് കാണിച്ചില്ല എന്നതിനാണ് പാമാപ്രകൾ ജൂഡിനോട് നന്ദി കാണിക്കേണ്ടത് . ഈ ഇതിഹാസ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ. 2018-പൊട്ടിച്ചതും വെട്ടിച്ചതും “എന്ന പേരിൽ ഒരു രണ്ടാംഭാഗം ഉടൻ വരുന്നുണ്ടത്രേ- എന്നും ജോയ് മാത്യൂ പറയുന്നു.
Comments