മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ഗർഭിണിയാണെന്ന് കാണിച്ച് പൊള്ള വയർ ( റബ്ബൽ ബെല്ലി ) വച്ചുപിടിപ്പിച്ച സ്ത്രീ അതിനുള്ളിൽ കൊക്കെയ്ൻ സൂക്ഷിച്ചായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ പോലീസ് ദേഹപരിശോധന നടത്തിയതോടെ പിടിയിലാകുകയായിരുന്നു.
സൗത്ത് കരോലിനയിലാണ് സംഭവമുണ്ടായത്. പോലീസിന്റെ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ ദമ്പതികളെ കണ്ടുമുട്ടുകയായിരുന്നു. സ്ത്രീയുടെ പൊള്ളവയറ്റിൽ നിന്നും മൂന്ന് പൗണ്ട് തൂക്കം വരുന്ന കൊക്കെയ്ൻ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ആന്റണി മില്ലർ, കമേക്കാ മിച്ചം എന്നിവരാണ് അറസ്റ്റിലായത്.
Comments