ന്യൂഡൽഹി: അർജന്റീന സൂപ്പർതാരം എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു. 2022 ലോകകപ്പിൽ അർജന്റീനയ്‌ക്ക് കിരീടമെന്ന സ്വപ്‌നം നേടികൊടുത്തതിൽ സുപ്രധാന പങ്കുവഹിച്ച ഗോൾ കീപ്പറാണ് എമിലിയാനോ മാർട്ടിനെസ്. എ.ടി.കെ മോഹൻ ബഗാന്റെ പ്രമോഷണൽ പരിപാടിയിൽ പങ്കെടുക്കാനായാണ് താരം ഇന്ത്യയിലെത്തുന്നത്. ജൂലൈ നാലിന് മാർട്ടിനെസ് ഇന്ത്യയിലെത്തുമെന്നാണ് പുറത്തുവരുന്നവാർത്ത.
കൊൽക്കത്തയിലെ ബഗാൻ ഫുട്ബോൾ അക്കാദമി മാർട്ടിനെസ് സന്ദർശിക്കും. ഫുട്ബോൾ ഇതിഹാസ താരങ്ങളായ പെലെയെയും, മറഡോണയെയും ഇന്ത്യയിലെത്തിച്ച ഫുട്ബോൾ പണ്ഡിതൻ സത്രാഡു ദത്തയാണ് മാർട്ടിനെസിനെയും ഇന്ത്യയിലെത്തിക്കുന്നത്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ മാർട്ടിനെസിന്റെ മിന്നും പ്രകടനങ്ങളാണ് അർജന്റീനയ്‌ക്ക് കിരീടം നേടിക്കൊടുത്തത്.















