2023 മെയ് 21 മുതൽ 27 വരെ ( ഇടവം 7 മുതൽ ഇടവം 13 വരെ) ഒരാഴ്ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 മെയ് 21 മുതൽ 27 വരെ ( ഇടവം 7 മുതൽ ഇടവം 13 വരെ) ഒരാഴ്‌ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: പട്ടാളത്തിലോ പോലീസിലോ മറ്റ് സാഹസീക പ്രവർത്തികളിലോ ഏർപ്പെട്ടിരിക്കുന്നവർ ഈ വാരം വളരെ അധികം സൂക്ഷിക്കേണ്ട വാരമാണ്. പ്രത്യേകിച്ചു കർക്കിടക കൂറുകാർക്കു അംഗവൈകല്യം ഉണ്ടാവാൻ സാധ്യതയുണ്ട്.

രാഷ്‌ട്രീയത്തിൽ പുതിയ സംഭവവികാസങ്ങൾ ഉണ്ടാകും. ചില രാഷ്‌ട്രീയ നേതാക്കളുടെ സംസാരം അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കും. കാറ്റിന്റെ ഗതിമാറി ആകാശത്തു വിമാന അപകടം വരുത്തി വെയ്‌ക്കും. സിനിമ മേഖലയിൽ വീണ്ടും അപകീർത്തികരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും. സ്കൂൾ മേഖലയിൽ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ഈ വാരം പ്രത്യേകം ശ്രദ്ധിക്കുക, വാഹന അപകടങ്ങൾക്കു സാധ്യത. ജനങ്ങളിൽ ഈശ്വരവിശ്വാസം കൂടും. പുതിയ ചില ദൈവീക ഭാവങ്ങളും (വിഗ്രഹങ്ങൾ) നിധികളും കണ്ടെത്തും.

രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം നക്ഷത്രക്കാർ ക്ഷേത്രത്തിൽ അവരവരുടെ നക്ഷത്രം വരുന്ന ദിവസം അമ്പലത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

അശ്വതി: ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട് എന്നിരുന്നാലും ശത്രുവിന് മേൽ വിജയം കോടതികാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം.യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യം ഉള്ള യാത്രകൾ മാത്രം ചെയ്യുക.

ഭരണി: ഈ വാരം മനഃശക്തി കുറയും. രോഗങ്ങൾ കൂടാൻ സാധ്യത ഉണ്ട്. മാനസീക പിരിമുറുക്കം കാരണം ഉറക്കമില്ലായ്മ്മ, ദഹനക്കേട് എന്നിവ വരും. ഭാര്യയും ഭർത്താവും പരസ്പരം കലഹിക്കുക, മക്കളുടെ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ വരും. മൗനം ഉചിതമായിരിക്കും. തർക്കം വരുമ്പോൾ മനസ്സിൽ ഈശ്വര ജപം ഗുണം ചെയ്യും.

കാർത്തിക: കൃഷി ചെയ്യുന്നവർക്കും മൃഗപരിപാലനം നടത്തുന്നവർക്കും വരുമാനം കുറയുന്ന വാരമാണ്. എന്തുകാര്യങ്ങളിലും വിചാരിച്ചാൽ കാര്യതടസം അനുഭവപ്പെടും, കൂടാതെ ജല സംബന്ധമായി അപകടങ്ങൾ വരുന്ന കാലമാണ്. ഭഷ്യവിഷബാധ ഏൽക്കാതെ നോക്കുക. ഉല്ലാസ യാത്രകൾ ഒഴിവാക്കുക.

രോഹിണി: ഗുണദോഷസമ്മിശ്രമായ വാരമായിരിക്കും. തൊഴിലിൽ ജോലിഭാരം കൂടുന്ന സമയം ആണ്. എന്നാൽ അതിനു തക്കതായ പ്രതിഫലം കിട്ടില്ല. മാനഹാനി ഉണ്ടാവാതെ നോക്കുക. സ്ത്രീമൂലം അപവാദം കേൾക്കാൻ ഇടവരും. എന്നിരുന്നാലും ധനനേട്ടവും ഭക്ഷണ സുഖവും പ്രതീക്ഷിക്കാം. ജന്മക്ഷത്ര ദിവസം കൃഷ്ണന്റെ അമ്പലത്തിൽ പോകുക.

മകയിര്യം: കുറെ നാളായി ആരോഗ്യ കാര്യത്തിൽ ഉണ്ടായിരുന്ന പ്രയാസം മാറുന്ന വാരമാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടാവും. മനഃ സന്തോഷം, നല്ല ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം, ആട-ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം..

തിരുവാതിര: ദീർഘ നാളായി പരിശ്രമിച്ചു കൊണ്ടിരുന്ന ജോലി കിട്ടും. ആരോഗ്യ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും എന്നിരുന്നാലും ഭാര്യാഭർതൃ കലഹം, ധന നഷ്ട്ടം,കണ്ണിനു രോഗം വരിക, സന്താനങ്ങളെ കൊണ്ട് ദോഷമായ അനിഭവങ്ങൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം.

പുണർതം: വരവിൽ കവിഞ്ഞ ചെലവ് പ്രതീഷിക്കാവുന്ന വാരമാണ്. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. ചേരാത്ത കൂട്ടുകെട്ടിൽ പെടുക, അത് വഴി ധനനഷ്ടം വരികയും മാനഹാനി ഉണ്ടാവുകയും ചെയ്യും. എന്നാൽ വാരം അവസാനം നല്ലപേര് കേൾക്കാനും മനഃ സുഖവും ഭാഗ്യാനുഭവങ്ങളും ഉണ്ടാവും.

പൂയം: വാതത്തിന്റെ അസുഖമുള്ളവർ ഈ വാരം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അലച്ചിൽ, ധന സംബന്ധമായി കിട്ടാൻ ഉള്ള പൈസക്ക് കാലാതാമസം വരിക, ഭാഗ്യഹാനി, അടുത്ത ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം എന്നിവ വരുന്ന കാലമാണ്. വാരം അവസാനം പ്രതീക്ഷിച്ച ജോലി കിട്ടാൻ സാധ്യത ഉണ്ട്.

ആയില്യം: ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. അമിത ആഡംബരപ്രിയം കൂടുന്ന വാരമാണ്, അത് വഴി വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും, ചതിയിൽ പെടാതിരിക്കാൻ സൂക്ഷിക്കുക. ചിലർക്ക് പ്രേമകാര്യങ്ങളിൽ ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കാം.

മകം: അപ്രതീഷിതമായി ജീവിതത്തിൽ സന്തോഷങ്ങൾ വന്നു ചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.ബന്ധു ജനങ്ങളിൽ നിന്നും ഗുണങ്ങൾ പ്രതീക്ഷിക്കാം.ധന നേട്ടം, ആട- ആഭരണ- അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ശയന സുഖം എന്നിവ പ്രതീക്ഷിക്കാം.

പൂരം: ബിസിനെസ്സിൽ പുരോഗതി ഉണ്ടാവും, വളരെ നാളായി കിട്ടാതിരുന്ന ധനം കൈവശം വന്നു ചേരുന്ന സമയമാണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കുന്ന കാലം കൂടിയാണ്. കോടതി കാര്യങ്ങളിൽ വിധി അനുകൂലമാകും. കീർത്തി, മനഃ സുഖം എന്നിവ പ്രതീക്ഷിക്കാം.

ഉത്രം: തൊഴിൽ സംബന്ധമായി പുരോഗതി ഉണ്ടാവുന്ന വാരമാണ്. സർക്കാർ സംബന്ധമായി ഗുണാനുഭവങ്ങൾ ഉണ്ടാവും. എങ്കിലും ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാതെ നോക്കണം. കേസ് വഴക്കുകൾ ഉണ്ടായാലും കോടതി വിധി അനുകൂലമായിരിക്കും.

അത്തം: പിണങ്ങിയിരുന്ന ഭാര്യയും ഭർത്താവും വീണ്ടും ഒന്നിക്കാനുള്ള തീരുമാനം ഉണ്ടാവും. ശയന സുഖം, വിവാഹം നടക്കാനും നടത്തികൊടുക്കാനും അവസരം ഉണ്ടാവും. വളരെ കാലമായി ഉണ്ടായിരുന്ന പ്രേമം വിവാഹത്തിൽ എത്തി ചേരും. ബന്ധുജന പ്രീതിയും ശരീര സുഖവും പ്രതീക്ഷിക്കാം.

ചിത്തിര: അസാന്മാർഗിക കൂട്ടുകെട്ടു ഉണ്ടാവുകയും അത് വഴി ധന നഷ്ടവും സംഭവിക്കാം. സർക്കാർ സംബന്ധമായി ജപ്തി നടപടി വരിക. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക, കോടതി സംബന്ധമായി താക്കീത് കേൾക്കുക, ആരോഗ്യപരമായി മോശം ആകുമെങ്കിലും വാരം അവസാനം പ്രവർത്തന വിജയം പ്രതീക്ഷിക്കാം.

ചോതി: കുടുംബ ജീവിതത്തിൽ സുഖം ലഭിക്കുക. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണ്. ധനപരമായി വളരെ നേട്ടങ്ങൾ കിട്ടുന്ന വാരമാണ്. സർക്കാർ സംബന്ധമായി ഗുണങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്. സർക്കാർ ജോലിക്കു പരിശ്രമിക്കുന്നവർക്കു ജോലി സാധ്യത, കീർത്തി, കാര്യവിജയം എന്നിവ പ്രതീക്ഷിക്കാം.

വിശാഖം: അന്യജനങ്ങളെ സഹായിക്കാൻ ഉള്ള മാനസീകാവസ്ഥ ഉണ്ടാകും എന്നാൽ തിരിച്ചു ദോഷഫലങ്ങൾ ഉണ്ടാവും. നിനച്ചിരിക്കാത്ത നേരത്ത് അപമാനം ഉണ്ടാവുകയും അതുവഴി മാനസീക ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ശത്രു ശല്യം വർദ്ധിക്കുകയും അതിനാൽ ദേശം വിട്ടുപോകേണ്ട അവസ്ഥ സംജാതമാകുകായും ഫലം.

അനിഴം: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധികേണ്ട വാരമാണ്. ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവുന്ന കാലമാണ്. പട്ടാളത്തിൽ ജോലി ചെയ്യുന്നവർക്കു ജോലി ഭാരം കൂടും. അപ്രീതീക്ഷിതമായ പല സംഭവവികാസങ്ങളും ഈ കാലയളവിൽ ഉണ്ടാവാം.

തൃക്കേട്ട: ഹൃദയ സംബന്ധനായി പ്രശ്നങ്ങൾ ഉണ്ടാവുന്ന വാരമാണ്. ശസ്ത്രക്രിയ ചെയ്യണ്ട അവസ്ഥ ഉണ്ടാവും. ശരീരം ശോഷിക്കുക, കാര്യതടസം എന്നിവ അനുഭവപ്പെടും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. ധനലാഭം, മനഃ സുഖം എന്നിവയും പ്രതീക്ഷിക്കാം .

മൂലം: കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭാര്യാഭർതൃ ഐക്യം കുറയുന്ന വാരമാണ്. ഉഷ്ണ രോഗങ്ങൾ പിടിപെടാതെ നോക്കുക. സന്താനങ്ങളെ കൊണ്ട് ചീത്തപ്പേര് ഉണ്ടാവുന്ന കാലമാണ്. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ സംഭവിക്കുന്ന കാലമാണ്.

പൂരാടം: ചിട്ടി, ലോട്ടറി എന്നിവയിൽ ഭാഗ്യം വരുന്ന സമയം ആണ്. എന്ത് പ്രവർത്തി ചെയ്യുമ്പോഴും അത് ലാഭത്തിൽ ആകുന്ന സമയം ആണ്. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും അപ്രതീഷിതമായ ഗുണങ്ങൾ, അതായത് സ്വത്തുക്കൾ പേരിൽ എഴുതി തരുന്ന വാരമാണ്.

ഉത്രാടം: അന്യ ജനങ്ങളാൽ അറിയപെടുന്നവർ ആകും. കുറെ നാളായി അലട്ടിക്കോണ്ടിരുന്ന ജോലി കാര്യങ്ങളിൽ തീരുമാനമാകും. എവിടെയും മാന്യത, വാഹനങ്ങൾ മൂലം ഗുണം, ബിസിനെസ്സ് കാര്യങ്ങളിൽ നിനച്ചിരിക്കാത്ത പുരോഗതിയും അത് വഴി ധനനേട്ടവും പ്രതീക്ഷികാം.

തിരുവോണം: കോടതി സംബന്ധമായി ഉണ്ടായിരുന്ന കേസ് വഴക്കു ഒത്തുതീർപ്പാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ അവസരം, സിനിമയിൽ ഉള്ളവർക്ക് പേരും പ്രശസ്‌തിയും വരുന്ന വാരമാണ്.സമ്മാനങ്ങളും അവാർഡുകളും കിട്ടുന്ന വാരമാണ്.

അവിട്ടം: സഞ്ചാരശീലം കൂടുന്ന കാലമാണ്. വിദേശവാസം- ജോലി എന്നിവ അനുഭവത്തിൽ വരാം എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാവുന്ന ഒരു വാരമല്ല. ഭർത്താവിന് ഭാര്യയുടെ മേൽ സംശയ രോഗ വരും. ഉറക്കക്കുറവ്, മനോദുഃഖ൦ എന്നിവ പ്രതീക്ഷിക്കാം.

ചതയം: വാഹന കാര്യങ്ങളിൽ സൂക്ഷിക്കേണ്ട വാരമാണ്. അപകടങ്ങൾ ഉണ്ടാവാനും ചതവ്, ഒടിവ് എന്നിവ ഉണ്ടാകാനും സാധ്യത ഉണ്ട്. ഉദര സംബന്ധമായും വാത സംബന്ധമായും അസുഖങ്ങൾ കൂടുന്ന വാരമാണ്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കാൻ നല്ലതാണ്.

പൂരൂരുട്ടാതി: ഗുണദോഷ സമ്മിശ്ര മായ ഒരു വാരമാണ്. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ വരും. എന്നാൽ വാരം അവസാനം കുടുബക്കാരുമായി രമ്യതയിൽ ആവും. സർവ്വകാര്യ വിജയം, രോഗശാന്തി, ശത്രുക്കളുടെ മേൽ വിജയം എന്നിവ പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: ഭാര്യാഭർത്തൃ -സന്താന സുഖക്കുറവ്, ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കേണ്ടിവരികയും അതിൽ നിന്നും മനഃ ശക്തികുറയുകയും ചെയുക. ഛർദി, ഗ്യാസ്ട്രബിൾ പ്രശ്‌നം അലട്ടുക, അകാരണമായി ഭയം ഉണ്ടാവുക, ധനപരമായി നഷ്ടങ്ങൾ വരിക എന്നിവ പ്രതീക്ഷിക്കാം.

രേവതി: ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. അപ്രതീഷിതമായ ധനനഷ്ട്ടം പ്രതീക്ഷിക്കാം. എന്നാൽ കുടുംബ സൗഖ്യ൦ കുറയും. യാത്രാദുരിതം കൂടും. യാത്രയിൽ അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക. വാരം അവസാനം ശത്രുഹാനി, രോഗശാന്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V/ 2023 May 21 to May 27

Tags: PREMIUMWeekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies