കാസർകോട്: കാസർകോട് നിന്ന് കർണാടകയിലേക്കുള്ള ബസുകളിൽ വിദ്യാർത്ഥികൾക്ക് നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 30% കണ്സെഷൻ അനുവദിച്ച് കെഎസ്ആർടിസി. കുറഞ്ഞ നിരക്കിലുള്ള പ്രീ പെയ്ഡ് സീസൺ ടിക്കറ്റുകളാണ് കൺസെഷൻ ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്കായി അനുവദിച്ചത്. കേവലം 30% നിരക്ക് ഇളവിലാണ് സീസൺ ടിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് യാത്രാ ഇളവ് ലഭിക്കുന്നത്. 50 % കൺസെഷൻ നല്കണം എന്ന ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. കാസർഗോഡ് ജില്ലയിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മംഗലാപുരം ഉഡുപ്പി എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്.
കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരന്തര ആവശ്യത്തിനൊടുവിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്. കാസർഗോഡ്-മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സി. ഭരണസമിതിയുടെ ഈ തീരുമാനം. ഇതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക തിരിച്ചറിയാൻ കാർഡുകൾ നൽകും. വിദ്യാർത്ഥിയുടെ ഐഡി കാർഡ് നമ്പരും ഫോട്ടോയും തിരിച്ചറിയാൽ കാർഡിൽ രേഖപ്പെടുത്തും.
ആദ്യ തവണ കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ പണം അടച്ച കാർഡ് ഉപയോഗിക്കാം. എന്നാൽ 30 ശതമാനത്തിൽ നിന്നും 50 ശതമാനത്തിലേക്ക് യാത്ര ഇളവ് വർദ്ധിപ്പിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Comments